കരുവന്നൂർ വലിയപാലം; സുരക്ഷാവേലികൾ സ്ഥാപിക്കുന്ന നിർമ്മാണ പ്രവ്യത്തികൾ തുടങ്ങി…

കരുവന്നൂർ വലിയപാലം; സുരക്ഷാവേലികൾ സ്ഥാപിക്കുന്ന നിർമ്മാണ പ്രവ്യത്തികൾ തുടങ്ങി..

ഇരിങ്ങാലക്കുട : കരുവന്നൂർ വലിയ പാലത്തിൻ്റെ അരിക് വശങ്ങളിൽ സുരക്ഷാ വേലികൾ സ്ഥാപിക്കുന്ന നിർമ്മാണ പ്രവൃത്തി തുടങ്ങി. പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ പാലത്തിലെ സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കണമെന്ന് ശക്തമായ ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇതേ തുടർന്ന് പാലത്തിൽ വയർ ഫെൻസിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചിരുന്നു. തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമ്മാണ ചുമതലയുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്സിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. രണ്ട് ദിവസത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് കെഎസ്ടിപി അധികൃതർ അറിയിച്ചു.

Please follow and like us: