പോക്സോ കേസ്സിൽ കോടശ്ശേരി സ്വദേശിയായ 44 കാരന് 10 വർഷം തടവും 50,000 രൂപ പിഴയും..

പോക്സോ കേസ്സിൽ കോടശ്ശേരി സ്വദേശിയായ 44 കാരന് 10 വർഷം തടവും 50,000 രൂപ പിഴയും..

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ഒൻപത് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 44 കാരനെ 10 വർഷം തടവിനും 50000 രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അതിവേഗ കോടതി ജഡ്ജ് സേതുമോഹൻ വിധിച്ചു. 2019 നവംബറിൽ ചാലക്കുടി പോലീസ് ചാർജ്ജ് ചെയ്ത കേസിൽ കോടശ്ശേരി സ്വദേശി സുകുമാരനെയാണ് ശിക്ഷിച്ചത്. പതിനേഴ് സാക്ഷികളെയും 18 രേഖകളും വിചാരണവേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല ഹാജരായി. പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായിട്ടുണ്ട്. പ്രതിയെ റിമാൻ്റ് ചെയ്തു.

Please follow and like us: