നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് നാദാപുരം സ്വദേശികളെ ചാലക്കുടിയിലെത്തിച്ച് നാലു ലക്ഷംരൂപ തട്ടിയ ഉത്തരേന്ത്യൻ സംസ്‌ഥാനക്കാരായ നാലുപേർ പിടിയിൽ;പണം തട്ടിയെടുത്തോടുമ്പോൾ ട്രെയിനപകടത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്…

നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് നാദാപുരം സ്വദേശികളെ ചാലക്കുടിയിലെത്തിച്ച് നാലു ലക്ഷംരൂപ തട്ടിയ ഉത്തരേന്ത്യൻ സംസ്‌ഥാനക്കാരായ നാലുപേർ പിടിയിൽ;പണം തട്ടിയെടുത്തോടുമ്പോൾ ട്രെയിനപകടത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്…

ചാലക്കുടി : വീടു നിർമ്മാണത്തിനായി കുഴിയെടുക്കവേ സ്വർണ്ണനിധി ലഭിച്ചെന്നും അത് തുച്ഛവിലക്ക് നൽകാമെന്നും വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത

ആസാം നൗഗാവ് സ്വദേശികളായ നാലുപേർ ചാലക്കുടിയിൽ പിടിയിൽ. ജെസിബി ഡ്രൈവർ മുഹമ്മദ്‌ സിറാജുൽ ഇസ്ലാം (26 വയസ് ), അബ്ദുൽ കലാം (26 വയസ്), ഗുൽജാർ ഹുസൈൻ (27 വയസ്),മുഹമ്മദ്‌ മുസ്മിൽ ഹഖ് (24 വയസ്) ,അബ്ദുൾ കലാം (23 വയസ് ) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

 

ഞായറാഴ്ച്ച രാത്രിയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. നാദാപുരം സ്വദേശികളായ രാജേഷ് , ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്.

 

നാദാപുരത്തു മണ്ണുമാന്തി യന്ത്രത്തിൻ്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അസം സ്വദേശി പരിചയക്കാരായ നാദാപുരം സ്വദേശികളോടു തങ്ങളുടെ സുഹൃത്തിന് കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചതായി അറിയിക്കുകയും തൃശ്ശൂരിലെത്തി ഏഴു ലക്ഷം രൂപ നൽകിയാൽ വൻ ലാഭത്തിനു സ്വർണം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. അങ്ങനെ മലയാളികളായ രണ്ടു പേരും അസം സ്വദേശിയും കാറിൽ സ്വർണ ഇടപാടിനായി തൃശ്ശൂരിലെത്തി. അസം സ്വദേശി അവിടെ വച്ചാണ് മറ്റു മൂന്നു പേരെ വിളിച്ചു വരുത്തുന്നത്. എന്നാൽ അവിടെ വച്ചു സ്വർണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞ ഇവരോട് ചാലക്കുടി റെയിൽവേ സ്‌റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു. ആറുപേരും കാറിൽ റെയിൽവേ സ്റ്റേഷനിലെത്തി, അവിടെ വച്ച് മുൻകൂറായി നാല് ലക്ഷം നൽകാമെന്നും സ്വർണം വിറ്റ ശേഷം ബാക്കി തുക നൽകാമെന്നും ഇരുവരും കരാറായി. എന്നാൽ നാല് ലക്ഷം രൂപ കയ്യിൽ കിട്ടിയാൽ മാത്രമേ നിധിയിലെ സ്വർണം നൽകുവെന്നും പറഞ്ഞു.

 

അങ്ങനെ തുക കൈക്കലാക്കി സ്വർണമാണെന്നു പറഞ്ഞ് പൊതി കൈമാറി. ഈ സമയത്ത് മലയാളികൾ ലഭിച്ച ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശിയും അയാളുടെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് എത്തിയവരും പണവുമായി ട്രാക്കിലൂടെ ഓടി .പ്ലാറ്റ്ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടർന്നെങ്കിലും പിടികൂടാനാനില്ല. തുടർന്നാണ് രാജേഷ് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്.

 

അന്നേ ദിവസം രാത്രി ഒരു മണിയോടെയാണ് ചെന്നെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ചാലക്കുടി പുഴക്ക് മുകളിലൂടെ ട്രെയിൻ പോകുമ്പോൾ നാലുപേർ പുഴയിലേക്ക് ചാടിയെന്ന് വെളിപ്പെടുത്തുന്നതും പോലീസ് – ഫയർ ആൻ്റ് റെസ്ക്യൂ ടീമംഗങ്ങൾ പരിശോധന ആരംഭിച്ചതും .

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരുക്കേറ്റവർ അടക്കമുള്ള സംഘം മുരിങ്ങൂരിൽ നിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി അങ്കമാലി പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ബസ് സ്റ്റാൻഡുകൾ ,ആശുപത്രികൾ മുതലായവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ആസാം സ്വദേശിയായ ഒരാൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി സ്ഥലത്ത് വീണ് പരിക്കേറ്റതായി അറിയിച്ച് അഡ്മിറ്റായതായി കണ്ടെത്തുകയും ഇയാളുടെ വിവരങ്ങൾ ശേഖരിച്ച് പരാതിക്കാരോട് ചോദിച്ചപ്പോൾ സംഘത്തിലൊരാൾ ആശുപത്രിയിൽ ചികിത്സയിലുള്ള ആൾ തന്നെയെന്ന് ഉറപ്പിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റുള്ളവരെ തിരിച്ചറിഞ്ഞ് മൂവാറ്റുപുഴ, പേഴക്കാപ്പിളി, പ്രായിപ്ര, മണ്ണൂർ, വട്ടക്കാട്ടുപടി പെരുമ്പാവൂർ ടൗൺ, പോഞ്ഞാശേരി ചെമ്പറക്കി മുതലായ സ്ഥലങ്ങളിൽ വടക്കേയിന്ത്യൻ സ്വദേശികളുടെ ക്യാംപുകൾ കേന്ദ്രീകരിച്ച് പുലർച്ചെവരെ നടത്തിയ പരിശോധനയിലാണ് ഫോൺ സ്വിച്ചോഫ് ചെയ്ത് നാട്ടിലേക്ക് മുങ്ങാൻ തയ്യാറെടുത്തു കൊണ്ടിരുന്ന മറ്റുള്ളവരെ പിടികൂടിയത്, ഡിവൈഎസ്പി കെ. സുമേഷൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവ്, സബ് ഇൻസ്പെക്ടർ ആൽബിൻ തോമസ് വർക്കി, ഡാൻസാഫ്- ക്രെംസ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്,ജില്ലാ ഇൻ്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ ഒ.എച്ച് ബിജു, സൈബർ സെൽ ഉദ്യോഗസ്ഥരായ ഷനൂസ്, സിൽജോ ചാലക്കുടി പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജോഫി ജോസ്, ഷാജഹാൻ യാക്കൂബ്, എഎസ്ഐ ജിബി പി. ബാലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.ആർ സുരേഷ്കുമാർ എന്നിവരാണ് നാലുപേർ ട്രെയിൻ തട്ടി പുഴയിൽ വീണെന്ന കഥയുടെ യാഥാർത്ഥ്യം പുറത്തു കൊണ്ടുവന്ന പ്രത്യേകാന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Please follow and like us: