കേരള ഫീഡ്സിലെ കയറ്റിറക്ക് തൊഴിലാളികൾ സമരത്തിലേക്ക്; ജൂലൈ 22 മുതൽ ഉപരോധമടക്കമുള്ള സമര പരിപാടികളെന്ന് തൊഴിലാളി യൂണിയനുകൾ….
ഇരിങ്ങാലക്കുട : പൊതുമേഖലാ സ്ഥാപനമായ കല്ലേറ്റുംകര കേരള ഫീഡ്സിലെ കയറ്റിറക്ക് തൊഴിലാളികൾ സമരത്തിലേക്ക്. എഴ് യൂണിയനുകളിലായിട്ടുള്ള 147 തൊഴിലാളികളാണ് ജൂലൈ 22 മുതൽ സമര പരിപാടികളിലേക്ക് കടക്കുന്നത്. കേരള ഫീഡ്സ് സംരക്ഷിക്കുക, ക്ഷീര കർഷകരെ സംരക്ഷിക്കുക , കമ്പനിയുടെ അധപതനത്തിന് കാരണക്കാരയാവരുടെ പേരിൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന സംയുക്ത തൊഴിലാളി യൂണിയൻ സമരപ്രഖ്യാപന കൺവെൻഷൻ ഐഎൻടിയുസി മുൻ ജില്ലാ പ്രസിഡന്റ് ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ടി സി സേതുമാധവൻ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ ജി ശിവാനന്ദൻ, ടി വി ഷാജു, സോമൻ ചിറ്റേത്ത് , ജോസഫ്, പി ഡി ഷാജു, അരുൺ പി ആർ എന്നിവർ പ്രസംഗിച്ചു . തിങ്കളാഴ്ച മുതൽ ധർണ്ണ , കരിദിനാചരണം, ഉപരോധം എന്നീ സമരപരിപാടികളിലേക്ക് കടക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.