സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവിട്ടത്തൂരിൽ രൂപീകരിച്ച ” അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി “യുടെ ഉദ്ഘാടനം ജൂലൈ 21 ന്, ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുമെന്ന് സംഘാടകർ….

സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവിട്ടത്തൂരിൽ രൂപീകരിച്ച ” അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി “യുടെ ഉദ്ഘാടനം ജൂലൈ 21 ന്, ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുമെന്ന് സംഘാടകർ….

ഇരിങ്ങാലക്കുട : സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവിട്ടത്തൂരിൽ രൂപീകരിച്ച ” അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി ” യുടെ ഉദ്ഘാടനം ജൂലൈ 21 ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ നിർവഹിക്കും. വേളൂക്കര ഗവ ആയുർവേദ ഡിസ്പെൻസറി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ്, എൽബിഎസ്എം എച്ച്എസ്എസ് ലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ സഹകരണത്തോടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘടനയുടെ പ്രസിഡണ്ട് ടി ശിവകുമാർ, ക്യാമ്പ് കോ ഓഡിനേറ്റർ ശ്യാംരാജ് തെക്കാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അവിട്ടത്തൂർ എൽബിഎസ്എം സ്കൂളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. മൂന്നുറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുമെന്നും സൗജന്യ പ്രഷർ, ഷുഗർ പരിശോധന ഉണ്ടായിരിക്കുമെന്നും ഇവർ അറിയിച്ചു. 60 വയസ്സിന് മുകളിൽ ഉള്ളവർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യും. സെക്രട്ടറി മോഹനൻ വി എസ്, ട്രഷറർ അഖിൽ ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം കെ വി ശിവൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: