സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വില വർധനയിൽ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്…
ഇരിങ്ങാലക്കുട : സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വില വർധനയിൽ പ്രതിഷേധിച്ച് കൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി മാർച്ച് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം പി വിഷ്ണുശങ്കർ അധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, സെക്രട്ടറിയേറ്റ് അംഗം കെ സി ബിജു, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുൻപോട്ടക്കാരൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി എസ് ശ്യാംകുമാർ നന്ദിയും പറഞ്ഞു.