കനത്ത മഴ; മണ്ഡലത്തിൽ 22 കുടുംബങ്ങളിൽ നിന്നായി 65 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ…
ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ മണ്ഡലത്തിൽ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് . 22 കുടുംബങ്ങളിലായി 65 പേരാണ് മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായിട്ടുള്ളത്. കാറളം പഞ്ചായത്തിൽ ആലുക്കക്കടവ്, നന്തി, ചങ്ങാനിപ്പാടം, ഇളംമ്പുഴ, താണിശ്ശേരി മേഖലകളിൽ നിന്നുള്ള കുടുംബങ്ങളാണ് കാറളം എഎൽപി സ്കൂളിലും താണിശ്ശേരി എൽപി സ്കൂളിലെ ക്യാമ്പുകളിലുമായിട്ടുള്ളത്. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി എഴ് പേരാണ് ആസാദ് റോഡിലെ പകൽ വീടിൽ ആരംഭിച്ച ക്യാമ്പിൽ ഉള്ളത്. കാട്ടൂർ പഞ്ചായത്തിൽ നിന്ന് ആറ് കുടുംബങ്ങളിലായി 15 പേരാണ് കരാഞ്ചിറ സെൻ്റ് സേവ്യേഴ്സ് സ്കൂളിലെ ക്യാമ്പിൽ ഉള്ളത്. കാട്ടൂർ പഞ്ചായത്തിൽ വാർഡ് 1, 14 വാർഡുകളിലെ ചെമ്പൻചാൽ, വലക്കഴ, മാഞ്ചിറ മേഖലകളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ എത്തിയിട്ടുള്ളത്. മുരിയാട് പഞ്ചായത്ത് ചേർപ്പ്കുന്നിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് അയ്യങ്കാളി സാംസ്കാരികനിലയത്തിലെ ക്യാമ്പിൽ ആക്കിയിട്ടുള്ളത്.