തുമ്പൂർ 33 KV സബ്-സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്; പദ്ധതിയുടെ പ്രയോജനം ആളൂർ, മുരിയാട്, വേളൂക്കര, പുത്തൻചിറ പഞ്ചായത്തുകളിൽ നിന്നുള്ള കാൽലക്ഷത്തോളം ഗുണഭോക്താക്കൾക്ക്…

തുമ്പൂർ 33 KV സബ്-സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്; പദ്ധതിയുടെ പ്രയോജനം ആളൂർ, മുരിയാട്, വേളൂക്കര, പുത്തൻചിറ പഞ്ചായത്തുകളിൽ നിന്നുള്ള കാൽലക്ഷത്തോളം ഗുണഭോക്താക്കൾക്ക്…

ഇരിങ്ങാലക്കുട : ആളൂർ, മുരിയാട്, വേളൂക്കര, പുത്തൻചിറ പഞ്ചായത്തുകളിലെ വൈദ്യുതി തടസ്സങ്ങൾക്കും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമായുള്ള തുമ്പൂർ 33 KV സബ്-സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്. നാല് പഞ്ചായത്തുകളിലെ കാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെഎസ്ഇബി യുടെ 805 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.വേളൂക്കര പഞ്ചായത്തിലെ പതിനൊന്നും വാർഡിലാണ് തുമ്പൂർ സബ് – സ്റ്റേഷൻ നിർമ്മിച്ചിട്ടുള്ളത്. നേരത്തെ വൈദ്യുതി വിതരണത്തിന് പ്രസ്തുത പ്രദേശങ്ങൾ ഇരിങ്ങാലക്കുട സബ് സ്റ്റേഷനെയാണ് ആശ്രയിച്ചിരുന്നത്. ഇരിങ്ങാലക്കുട സബ് – സ്റ്റേഷനിൽ നിന്നുള്ള 11 കെവി ലൈനിന് പകരം 33 KV ലൈൻ വലിച്ച് തുമ്പൂരിൽ എത്തിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. തുമ്പൂർ സബ് – സ്റ്റേഷനിൽ നിന്നും പുതിയ നാല് ഫീഡറുകളും ഈ സർക്കിളിൽ സൃഷ്ടിച്ചിട്ടുണ്ട്. പതിനൊന്നാം വാർഡിൽ തുമ്പൂർ സെൻ്ററിന് അടുത്ത് പുത്തൻവെട്ടുവഴി റോഡിനോട് ചേർന്നുള്ള അമ്പത് സെൻ്റ് സ്ഥലം നേരത്തെ സ്വകാര്യ വ്യക്തിയിൽ നിന്നും ബോർഡ് വാങ്ങിച്ചിരുന്നു. 2020 ലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

Please follow and like us: