അംഗീകാരങ്ങൾ നേടിയ കലാ സാംസ്കാരികരംഗത്തെ വ്യക്തികൾക്ക് കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദരം….
ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ സുവർണ്ണജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി അംഗീകാരങ്ങൾ ലഭിച്ച കലാ സാംസ്കാരികരംഗത്തെ വ്യക്തികളെ ആദരിച്ചു.
ശാന്തിനികേതൻ പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദനചടങ്ങ്
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രിയും ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കേരള സംഗീതനാടക അക്കാദമി ഭരണസമിതി അംഗം രേണു രാമനാഥ് അദ്ധ്യക്ഷത വഹിച്ചു.
പ്രതാപ് സിംഗ് (കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം), കലാനിലയം രാഘവൻ (മടവൂർ വാസുദേവൻ നായർ പുരസ്കാരം, കലാമണ്ഡലം രാജൻ സ്മാരക പുരസ്കാരം), പ്രൊഫസർ വി കെ ലക്ഷ്മണൻ നായർ (ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ജയന്തി പുരസ്കാരം ), കലാനിലയം ഗോപാലകൃഷ്ണൻ (എറണാകുളം കഥകളി ക്ലബ്ബ് പുരസ്കാരം), അമ്മന്നൂർ കുട്ടൻ ചാക്യാർ (പദ്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ സ്മാരക നാട്യധർമ്മി പുരസ്ക്കാരം), കലാനിലയം ഗോപി (കലാസാഗർ പുരസ്കാരം, നവനീതം കൾച്ചറൽ സെൻറർ പുരസ്കാരം), കലാനിലയം ഉദയൻ നമ്പൂതിരി (നാലുശ്ശേരി ഭഗവതി ക്ഷേത്രം കഞ്ജദളം പുരസ്കാരം), കലാമണ്ഡലം രവികുമാർ (നേപഥ്യയുടെ ഡി അപ്പുക്കുട്ടൻ നായർ സ്മാരക പുരസ്ക്കാരം),
സരിത കൃഷ്ണകുമാർ (കലാസാഗർ പുരസ്കാരം), കലാനിലയം രതീഷ്
(കലാമണ്ഡലം കേശവൻ സ്മാരക പുരസ്കാരം), വൈഗ കെ സജീവ് (സത്യജിത് റേ രാജ്യാന്തര ഹ്രസ്വചിത്രമേളയിൽ മികച്ച നടി), ഷഷ്ടിപൂർത്തിയാഘോഷിക്കുന്ന കഥകളി കലാകാരൻ പീശപ്പിള്ളി രാജീവൻ എന്നിവരെയാണ് ക്ലബ്ബിൻ്റെ “സുവർണ്ണമുദ്രണം” നല്കി ആദരിച്ചത്.
ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി സ്വാഗതവും സെക്രട്ടറി രമേശൻ നമ്പീശൻ നന്ദിയും പറഞ്ഞു.
യോഗാനന്തരം “മുദ്ര അസോസിയേഷൻ ഫോർ ആർട്സ് & കൾച്ചറി”ൻ്റെ സഹകരണത്തോടെ നരകാസുരവധം കഥകളി അരങ്ങേറി.