മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ; കാറളത്ത് വീടുകളിൽ വെള്ളം കയറി; ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു…

മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ; കാറളത്ത് വീടുകളിൽ വെള്ളം കയറി; ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു…

ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിലും കാറ്റിലും മണ്ഡലത്തിൽ നഷ്ടങ്ങൾ. മഴയിൽ കാറളം പഞ്ചായത്തിൽ ആലുക്കക്കടവ്, ചെങ്ങാനിപ്പാടം പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയതോടെ കാറളം എഎൽപിഎസ് സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. അഞ്ച് കുടുംബങ്ങളിൽ നിന്നായി കുട്ടികൾ അടക്കം 16 പേരാണ് ക്യാമ്പിൽ ഉള്ളത്. നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാറളം നന്തിയിലെ ഐഎച്ച്ഡിപി കോളനിയും വെള്ളക്കെട്ടിൻ്റെ ഭീഷണിയിലാണ്. കാറളത്ത് കഴിഞ്ഞ ദിവസങ്ങളിലായി മരങ്ങൾ വീണ് നാല് വീടുകൾക്ക് ഭാഗിക നഷ്ടം സംഭവിച്ചിരുന്നു. കാട്ടൂർ പഞ്ചായത്തിൽ ചെമ്പൻച്ചാൽ പ്രദേശം വെള്ളക്കെട്ടിൻ്റെ ആശങ്കയിലാണ് . ഇവിടെ ഒരു വീട്ടിൽ വെള്ളം കയറിയിട്ടുണ്ട്. വാർഡ് രണ്ടിൽ കരാഞ്ചിറ പ്രദേശത്ത് മരം വീണ് നായരുപറമ്പിൽ ശശിയുടെ കടയ്ക്ക് നഷ്ടങ്ങൾ നേരിട്ടിരുന്നു. പടിയൂർ പഞ്ചായത്തിൽ മഠത്തിപറമ്പിൽ അനിൽകുമാറിൻ്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. പൂമംഗലം പഞ്ചായത്തിൽ എടക്കുളം എലമ്പലക്കാട്ട് ക്ഷേത്രത്തിന് അടുത്ത് മൂന്ന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

രണ്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

Please follow and like us: