ആൽഫ പാലീയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ എഴാം വാർഷികഘോഷം ജൂലൈ 19 ന് ….
ഇരിങ്ങാലക്കുട : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ എഴാം വാർഷികാഘോഷം ജൂലൈ 19 ന് കോണത്തുകുന്ന് എം ഡി കൺവെൻഷൻ സെൻ്ററിൽ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന വാർഷിക പരിപാടികൾ മറിമായം സീരിയൽ താരങ്ങൾ സംയുക്തമായി നിർവഹിക്കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് ഷഫീർ കാരുമാത്ര, സെക്രട്ടറി മെഹർബാൻ ഷിഹാബ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പരിധിയിൽപ്പെട്ട 3010 കുടുംബങ്ങൾക്ക് 30708 ഹോം കെയർ സേവനങ്ങളും 24605 ഫിസിയോതെറാപ്പി പരിചരണവും ഇത് വരെ നൽകി കഴിഞ്ഞതായും നിലവിൽ 950 കുടുംബങ്ങൾക്ക് സേവനം നൽകി വരികയാണെന്നും ഭാരവാഹികൾ അറിയിച്ചു. 55 ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് ഇത് വരെ പൂർത്തീകരിച്ചത്. ഹോം കെയർ, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, കൗൺസലിംഗ് സേവനങ്ങൾ എന്നിവ കേന്ദ്രത്തിൽ നിന്നും നേരിട്ട് നൽകുന്നുണ്ട്. പഞ്ചായത്ത് ജെട്ടി സിനിമയുടെ അണിയറ പ്രവർത്തകരും മറിമായം താരങ്ങളും പങ്കെടുക്കുന്ന കലാപരിപാടികളും വാർഷികത്തോടനുബന്ധിച്ച് നടക്കും. വൈസ്-പ്രസിഡണ്ട് പ്രൊഫ കെ ആർ വർഗ്ഗീസ്, മീഡിയ കോർഡിനേറ്റർ പി കെ എം അഷ്റഫ്, ആർട്ട് കോഡിനേറ്റർ എം എ അൻവർ, മറ്റ് സംഘാടകരായ ആൻസി ജോസഫ്, അബ്ദുൾ ഷുക്കൂർ, ഫാത്തിമാബി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.