കരുവന്നൂർ പുഴയിലേക്ക് ചാടിയ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി….
ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം മൂന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വല്യവീട്ടിൽ പരേതനായ വേണുവിൻ്റെ മകൻ ഹരികൃഷ്ണൻ ( 21 വയസ്സ് ) ആണ് മരിച്ചത്. സുഹൃത്തിന് സന്ദേശം അയച്ചതിന് ശേഷം ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ബസ് സ്റ്റാൻഡ് പരിസരത്ത് ബൈക്ക് വച്ചതിന് ശേഷം കരുവന്നൂരിലേക്ക് ബസ്സിൽ വന്ന് ഇറങ്ങുകയായിരുന്നു. അഗ്നിശമനാ വിഭാഗത്തിൻ്റെയും സ്കൂബാ ടീമിൻ്റെയും നേത്യത്വത്തിൽ ബുധനാഴ്ച രാത്രി മുതൽ തന്നെ പുഴയിൽ തിരച്ചിൽ നടത്തി വരികയായിരുന്നു. ശനിയാഴ്ച പന്ത്രണ്ടരയോടെ ഇറിഗേഷൻ ബണ്ട് റോഡിനോട് ചേർന്ന് നീരോലിത്തോട് പരിസരത്ത് മൃതദേഹം പൊന്തുകയായിരുന്നുവെന്ന് അഗ്നിശമനാ വിഭാഗം അറിയിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ളോമാ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. രമാഭായ് ആണ് അമ്മ. ഉണ്ണികൃഷ്ണൻ സഹോദരനാണ്..