പട്ടണത്തിൻ്റെ സ്വപ്നപദ്ധതി അടുത്ത ഘട്ടത്തിലേക്ക്; ഠാണാ-ചന്തക്കുന്ന് ജംഗ്ഷൻ വികസനപദ്ധതിയുടെ ഭാഗമായി എറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും നിർമ്മാണങ്ങളും ജൂലൈ 15 മുതൽ പൊളിച്ച് മാറ്റും; പദ്ധതി പൂർത്തിയാകുന്നതോടെ റോഡ് 17 മീറ്ററായി വികസിക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു….

ഇരിങ്ങാലക്കുട :ഠാണ – ചന്തക്കുന്ന് ജംഗ്‌ഷൻ വികസന പദ്ധതി അടുത്ത ഘട്ടത്തിലേക്ക് . പദ്ധതിയുടെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും സ്ഥാപനങ്ങളും ജീവനോപാധിയും നഷ്ട്പ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പൂർണമായും പൂർത്തീകരിച്ച സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎ യുമായ ഡോ ആർ ബിന്ദു അറിയിച്ചു. 40.76 കോടി രൂപയാണ് 133 പേർക്കായി വിതരണം ചെയ്തത്. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും നിർമ്മാണങ്ങളും പൊളിച്ചുമാറ്റുന്നതിന് ജൂലൈ 15ന് തുടക്കമാവും. സംസ്ഥാനപാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശം അവസാനിപ്പിക്കാനുള്ള സ്വപ്നപദ്ധതിയുടെ സാക്ഷാൽക്കാരത്തിലേക്ക് മറ്റൊരു കാൽവെപ്പുകൂടിയാവുകയാണ് പൊളിച്ചുമാറ്റൽ ആരംഭിക്കുന്നതിലൂടെ.

ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ മാറ്റൽ ലക്ഷ്യമിട്ടുകൊണ്ടാണ് കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗം വീതി കൂട്ടുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍ ഉൾപെട്ട 0.5512 ഹെക്ടര്‍ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി പൊന്നുംവില നൽകി ഏറ്റെടുത്തത്. പദ്ധതി പൂർത്തിയാകുന്നതോടെ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള റോഡ് 17 മീറ്ററായി വികസിക്കുമെന്നും മന്ത്രി അറിയിച്ചു.

Please follow and like us: