ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ വെരിക്കോസ് വെയിൻ, പൈൽസ് സൗജന്യ പരിശോധന ക്യാമ്പ് ജൂലൈ 6 ന് …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ജനറൽ സർജറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജൂലൈ 6 ന് വെരിക്കോസ് വെയിൻ, പൈൽസ് സൗജന്യ പരിശോധനക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അത്യാധുനിക ചികിത്സാ രീതികളായ ലേസ്സർ, സ്റ്റേപ്ലർ ട്രീറ്റ്മെൻ്റ് എന്നിവ പട്ടണത്തിലെയും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി പ്രസിഡണ്ട് എം പി ജാക്സൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചികിൽസ ആവശ്യമുള്ള സൗജന്യ നിരക്കിൽ ചികിൽസ ലഭ്യമാക്കും. വൈസ്-പ്രസിഡണ്ട് ഇ ബാലഗംഗാധരൻ, സെ(കട്ടറി കെ വേണുഗോപാലൻ, മെഡിക്കൽ സൂപ്രണ്ട് ഡോ സ്ഥാനിയേൽ തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.