ശുചിത്വമാലിന്യ സംസ്കരണം; എൻഫോഴ്സ്മെന്റ്, വിജിലൻസ് സ്ക്വാഡുകളുടെ മിന്നൽ പരിശോധന; നമ്പ്യാങ്കാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിന് നേരെ നടപടി; പിഴയായി ചുമത്തിയത് 5000 രൂപ..

ശുചിത്വമാലിന്യ സംസ്കരണം; എൻഫോഴ്സ്മെന്റ്, വിജിലൻസ് സ്ക്വാഡുകളുടെ മിന്നൽ പരിശോധന; നമ്പ്യാങ്കാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിന് നേരെ നടപടി; പിഴയായി ചുമത്തിയത് 5000 രൂപ..

ഇരിങ്ങാലക്കുട :ശുചിത്വ മാലിന്യ സംസ്കരണം വിലയിരുത്തുന്നതിനായും സർക്കാർ ഓഫീസുകൾ , ഹോട്ടലുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിൻ്റെയും നഗരസഭ വിജിലൻസ് സ്‌ക്വാഡിൻ്റെയും നേത്യത്വത്തിൽ പരിശോധന . നഗരസഭാ പരിധിയിൽപ്പെട്ട സിവിൽ സ്റ്റേഷൻ, കൂടൽമാണിക്യം ക്ഷേത്രം, മാർക്കറ്റ്, വിവിധ സൂപ്പർമാർക്കറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ന്യൂനതകൾ കണ്ടെത്തിയ വാർഡ് 9 ൽ നമ്പ്യാങ്കാവിൽ ഉള്ള ന്യൂ നാച്ചുറൽ സ്റ്റോൺസ് സ്ഥാപനം ഉൾപ്പെടെയുള്ളവയ്ക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.ഏകദേശം 5000/- രൂപ പിഴയാണ് ഈടാക്കിയിരിക്കുന്നത്. മാലിന്യം വലിച്ചെറിയൽ , കത്തിക്കൽ , മാലിന്യങ്ങൾ പുറന്തള്ളൽ , ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കൽ , ആഹാരസാധനങ്ങൾ വിൽക്കുന്ന കടകളിലെ ശുചിത്വനിലവാരം എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം അംഗങ്ങളായ വിനോദ്‌കുമാർ , അഖിൽ , നഗരസഭാ സ്‌ക്വാഡ് അംഗങ്ങളായ അനിൽ കെ ജി , അനൂപ്കുമാർ ടി , ശ്രീപ വി എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

Please follow and like us: