ഭാരതീയ ന്യായ സംഹിത ; തൃശൂർ റൂറൽ പോലീസ് ജില്ലയിലെ ആദ്യ കേസ് പുതുക്കാട് സ്റ്റേഷനിൽ..

ഭാരതീയ ന്യായ സംഹിത ; തൃശൂർ റൂറൽ പോലീസ് ജില്ലയിലെ ആദ്യ കേസ് പുതുക്കാട് സ്റ്റേഷനിൽ…

ഇരിങ്ങാലക്കുട: രാജ്യത്ത് നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഇരിങ്ങാലക്കുട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തൃശൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് പുതുക്കാട് സ്റ്റേഷനിൽ. ക്രൈം നമ്പർ 699/2024 ആയി ഭാരതീയന്യായസംഹിത പ്രകാരം പറപ്പൂക്കരയിൽ പുലർച്ചെ നടന്ന 51 വയസ്സുകാരൻ്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ടാണ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തിരിക്കുന്നത്. 2024 ജൂലായ് ഒന്ന് മുതൽ നിലവിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ചാണ് തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്യുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമെന്ന് റൂറൽ പോലീസ് അധികൃതർ അറിയിച്ചു. പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Please follow and like us: