പെൻഷൻ പരിഷ്ക്കരണനടപടികൾ ഉടൻ ആരംഭിക്കണമെന്നും ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പെൻഷനേഴ്സ് അസോസിയേഷൻ്റെ ധർണ്ണ…

പെൻഷൻ പരിഷ്ക്കരണനടപടികൾ ഉടൻ ആരംഭിക്കണമെന്നും ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പെൻഷനേഴ്സ് അസോസിയേഷൻ്റെ ധർണ്ണ…

ഇരിങ്ങാലക്കുട : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക , ക്ഷാമാശ്വാസം ആറ് ഗഡു അനുവദിക്കുക , ക്ഷാമാശ്വാസ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക , ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക , മെഡിസെപ്പിലെ നൂനതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ. സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എം.സി. പോളച്ചൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ല ജോ സെക്രട്ടറി കെ.ബി. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം എം. മൂർഷിദ് , ജില്ല കമ്മറ്റി അംഗം എ.സി. സുരേഷ് , മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് , സെക്രട്ടറി ഇ.ഡി. ജോസ്, എ.എൻ. വാസുദേവൻ , എം. കമലം , ടി.കെ. ബഷീർ , പി. ഐ. ജോസ്, കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

 

Please follow and like us: