മുരിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേത്യത്വത്തിൽ ത്രിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി….

മുരിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേത്യത്വത്തിൽ ത്രിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി….

 

ഇരിങ്ങാലക്കുട : മുരിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് അഡ്വ കെ എ മനോഹരൻ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ചലച്ചിത്ര ഗാനരചയിതാവ് രമ്യത്ത് രാമനെയും പ്ലസ് ടു പരീക്ഷയ്ക്ക് 1200 ൽ 1200 മാർക്ക് നേടിയ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ വിദ്യാർഥിനി യോന ബിജുവിനെയും ചടങ്ങിൽ ആദരിച്ചു. .മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.യു.വിജയൻ, മുകുന്ദപുരം അസി. റജിസ്ട്രാർ ബ്ലിസൻ, ബാങ്ക് വൈസ് -പ്രസിഡൻ്റ് ബി ഉദയകുമാർ ,ബാങ്ക് ഡയറക്ടർ കണ്ണൻ വടക്കൂട്ട് എന്നിവർ സംസാരിച്ചു.

Please follow and like us: