സെൻ്റ് തോമസ് കത്തീഡ്രൽ ദുക്റാന ഊട്ടുതിരുനാൾ ജൂലൈ 3 ന്; സൗജന്യ നേർച്ചസദ്യയിൽ 25000 പേർ പങ്കെടുക്കും..
ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുനാൾ ജൂലൈ മൂന്നിന് ഊട്ട്നേർച്ചയോടെ ആഘോഷിക്കും. കത്തീഡ്രൽ അങ്കണത്തിലെ പന്തലിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.00 മണി വരെയായി നടക്കുന്ന സൗജന്യ നേർച്ച സദ്യയിൽ 25000 പേർ പങ്കെടുക്കുമെന്ന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
തിരുനാളിനോടനുബന്ധിച്ച് നിർധനരായവർക്ക് മൂന്ന് പേർക്ക് ഭവനങ്ങൾ നിർമ്മിച്ച് നൽകാനും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഒരു കോടിയിലധികം രൂപയാണ് ഈ വർഷത്തെ ബഡ്‌ജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
ജൂൺ 30-ാം തിയതി ഞായറാഴ്ച്ച ഇടവകദിനമായി ആഘോഷിക്കും. വൈകീട്ട് 7.00 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ അരങ്ങേറും.
തിരുനാൾ ദിനമായ മൂന്നാം തിയ്യതി ബുധനാഴ്ച്‌ച രാവിലെ 7.30 ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി, തുടർന്ന് ഊട്ടു നേർച്ച വെഞ്ചിരിപ്പ് എന്നിവ നടക്കും. രാവിലെ 10.00 മണിക്കുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് ഫാ. സിബു കാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. വെരി. റവ. ഫാ. ജോൺ കവലക്കാട്ട് (ജൂനിയർ) തിരുനാൾ സന്ദേശം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ
പ്രദക്ഷിണവും ഉണ്ടായിരിക്കും. അസി. വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പൻ, ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, തിരുനാൾ കൺവീനറും ട്രസ്റ്റിയുമായ ജോബി അക്കരക്കാരൻ, കൈക്കാരൻമാരായ ആൻ്റണി ജോൺ കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ബ്രിസ്റ്റോ വിൻസൻ്റ് എലുവത്തിങ്കൽ, കേന്ദ്രസമിതി പ്രസിഡൻ്റ് ജോമി ചേറ്റുപുഴക്കാരൻ, തിരുനാൾ ജോ. കൺവീനർമാരായ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, ജോസ് മംഗലത്തുപറമ്പിൽ, പൗലോസ് താണിശ്ശേരിക്കാരൻ, ജോസ് മാമ്പിള്ളി, പബ്ലിസിറ്റി കൺവീനർ അഗസ്റ്റിൻ കോളേങ്ങാടൻ, ജോ. കൺവീനർ വിനു ആന്റണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.