ജൂലൈ മൂന്നിന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ….
ഇരിങ്ങാലക്കുട: കേരള ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ 3 ന് പൊതു അവധി പ്രഖ്യാപിക്കുക, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തു വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി അഗംങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനു അപേക്ഷ സമർപ്പിച്ചു.ജൂലൈ 3 ന് കേരളത്തിലെ വിവിധ സർവ്വകലാശാലകൾ നടത്താനിരിക്കുന്ന പരീക്ഷകൾ മാറ്റിവക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടർ ഫാ. റിജോയ് പഴയാറ്റിൽ, ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ഡയറക്ടർ ഫാ. നൗജിൻ വിതയത്തിൽ, പ്രസിഡന്റ് അഡ്വ. ഈ. ടി തോമസ്, ടെൽസൻ കോട്ടോളി സെക്രട്ടറി സിജു തെക്കിനിയത്ത് എന്നിവർ ചേർന്നാണ് അപേക്ഷ നൽകിയത്.