ഇരിങ്ങാലക്കുടയിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് സെൻ്റ് ജോസഫ്സ് തുടക്കമായി;ആദ്യദിനത്തിൽ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായ പന്ത്രണ്ട് ഡോക്യുമെൻ്ററികൾ; മതത്തിൻ്റെയും ജാതിയുടെയും ദേശത്തിൻ്റെയും പേരിൽ മനുഷ്യൻ വിഭജിക്കപ്പെടുന്ന കാലത്ത് ചലച്ചിത്രമേളകൾ അടക്കമുള്ള സാംസ്കാരിക കൂട്ടായ്മകൾക്ക് പ്രസക്തി എറെയാണെന്ന് നടൻ പി ആർ ജിജോയ് ..

ഇരിങ്ങാലക്കുടയിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് സെൻ്റ് ജോസഫ്സ് തുടക്കമായി;ആദ്യദിനത്തിൽ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായ പന്ത്രണ്ട് ഡോക്യുമെൻ്ററികൾ; മതത്തിൻ്റെയും ജാതിയുടെയും ദേശത്തിൻ്റെയും പേരിൽ മനുഷ്യൻ വിഭജിക്കപ്പെടുന്ന കാലത്ത് ചലച്ചിത്രമേളകൾ അടക്കമുള്ള സാംസ്കാരിക കൂട്ടായ്മകൾക്ക് പ്രസക്തി എറെയാണെന്ന് നടൻ പി ആർ ജിജോയ് ..

 

ഇരിങ്ങാലക്കുട : പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന ഋതു പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നടനും കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയസൻസ് ആൻ്റ് ആർട്സ് ഡയറക്ടറുമായ പി ആർ ജിജോയ് ഉദ്ഘാടനം ചെയ്തു. മതത്തിൻ്റെയും ജാതിയുടെയും ദേശത്തിൻ്റെയും പേരിൽ മനുഷ്യൻ വിഭജിക്കപ്പെടുന്ന കാലത്ത് ചലച്ചിത്രമേളകൾ അടക്കമുള്ള സാംസ്കാരികകൂട്ടായ്മകൾക്കും പ്രസക്തി എറെയാണെന്ന് ജിജോയ് ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ഐഎഫ്എഫ്ടി ഡയറക്ടർ ചെറിയാൻ ജോസഫ്, പീച്ചി വൈൽഡ് ലൈഫ് വാർഡൻ പ്രഭു മെൻസ് സന, ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ, ചലച്ചിത്ര നിരൂപകൻ എം സി രാജനാരായണൻ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ ലിറ്റി ചാക്കോ സ്വാഗതവും ജേണലിസം വിഭാഗം അധ്യാപിക രേഖ സി ജെ നന്ദിയും പറഞ്ഞു. ദേശീയ, അന്തർദേശീയ ശ്രദ്ധ നേടിയ പന്ത്രണ്ടോളം ഡോക്യുമെൻ്ററികൾ തുടർന്ന് പ്രദർശിപ്പിച്ചു. സംവിധായകരായ പ്രഭു മെൻസ് സന, സീന കാപ്പിരി , ഷെബീർ തുറയ്ക്കൽ, സജീദ് നടുതൊടി എന്നിവരെ കൃഷി വകുപ്പ് അസി. ഡയറക്ടർ എസ് മിനി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് സുധ ദിലീപ്, പി കെ ഭരതൻമാസ്റ്റർ, നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ എന്നിവർ പ്രദർശനങ്ങൾക്കും സംവാദങ്ങൾക്കും ശേഷം ആദരിച്ചു. ഫോട്ടോ എക്സിബിഷനുകൾ, ആയുർവേദ മെഡിക്കൽ ക്യാമ്പ്, പുസ്തക പ്രദർശനം, ജലപരിശോധന ക്യാമ്പ്,ഫുഡ് ഫെസ്റ്റ്, ഇ-വേസ്റ്റ് ആർട്ട്, പ്ലാസ്റ്റിക് വേസ്റ്റ് ആർട്ട്, റീൽ മൽസരം, വൺ ഷോട്ട് സിനിമാ മൽസരം, ഫോട്ടോഗ്രഫി മത്സരം , വിത്തു കൊട്ട, സസ്യ പ്രദർശനവും വില്പനയും, മൈക്രോ ഗ്രീൻ പ്രദർശനം, ചൂലുഴി മൽസരം നാടൻ കളികൾ,വടം വലി മൽസരം, തുടങ്ങിയ ചലച്ചിത്രമേളയുടെ പരിപാടികൾ ക്യാമ്പസിൻ്റെ വിവിധ കേന്ദ്രങ്ങളിലായി നടന്നു.

Please follow and like us: