ഞാറ്റുവേല മഹോൽസവം; വയോജന സംഗമവുമായി അഞ്ചാം ദിനം..

ഞാറ്റുവേല മഹോൽസവം; വയോജന സംഗമവുമായി അഞ്ചാം ദിനം..

ഇരിങ്ങാലക്കുട : നഗരസഭയുടെ നേതൃത്വത്തിലുള്ള ഞാറ്റുവേല മഹോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ സംഘടിപ്പിച്ച വയോജന സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ടൗൺഹാളിൽ ചലച്ചിത്രതാരം ജയരാജ് വാര്യർ നിർവ്വഹിച്ചു .മുൻസിപ്പൽ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി. സി .ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി , കൗൺസിലർമാരായ സോണിയ ഗിരി, ഷെല്ലി വിൽസൻ എന്നിവർ പ്രസംഗിച്ചു. സംഗമസാഹിതി ഒരുക്കിയ സാഹിത്യ സദസ്സിൽ പ്രൊഫ വി കെ ലക്ഷ്മണ നായർ എഴുതിയ ‘കഥയില്ലാത്ത ഒരു കഥ” എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നടന്നു. സാഹിത്യ സദസ്സിന് സാവിത്രി ലക്ഷ്മണൻ , കാട്ടൂർ രാമചന്ദ്രൻ, രതി കല്ലട എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന കാർഷിക സെമിനാറിൽ ജാതി കൃഷി എങ്ങനെ ശാസ്ത്രീയമാക്കാം എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അനീഷ.എ.കെ വിഷയാവതരണം നടത്തി.
ചടങ്ങിന് കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, സഞ്ജയ് എം എസ്. എന്നിവർ നേതൃത്വം നൽകി.

Please follow and like us: