തദ്ദേശ സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ നാലാം ദിനം …
ഇരിങ്ങാലക്കുട : തദ്ദേശ സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിനം. ടൗൺ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധാ ദിലീപ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, പാർലമെൻ്ററി പാർട്ടി ലീഡർമാരായ സോണിയ ഗിരി, അഡ്വ. കെ.ആർ. വിജയ, അൽഫോൻസാ തോമസ്, പി ടി ജോർജ്, മുനിസിപ്പൽ സെക്രട്ടറി എം. എച്ച്. ഷാജിക് എന്നിവർ ആശംസകൾ നേർന്നു.വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി സ്വാഗതവും മുനിസിപ്പൽ കൗൺസിലർ സിജു യോഹന്നാൻ നന്ദിയും പറഞ്ഞു.