വ്യാപാരി വ്യവസായി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം….

വ്യാപാരി വ്യവസായി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം….

 

ഇരിങ്ങാലക്കുട : വ്യാപാരി വ്യവസായി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവം. ടൗൺ ഹാളിൽ നടന്ന പരിപാടി കെഎസ്ഇ മാനേജിംഗ് ഡയറക്ടർ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു.

മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടും കൂടിയായ കെ വി അബ്ദുൽഹമീദ് മുഖ്യാതിഥിയായിരുന്നു.വ്യാപാരികളായ ജോൺ കെ ഫ്രാൻസിസ്, സി. എൽ. ജോർജ്, നാരായണ സ്വാമി

എന്നിവരെ ആദരിച്ചു.

 

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പ്രസിഡൻറ് ഷാജു പാറേക്കാടൻ, സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ചേംമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി വർഗീസ് സി. ടി. എന്നിവർ ആശംസകൾ നേർന്നു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജയ്സൻ പാറേക്കാടൻ സ്വാഗതവും കൗൺസിലർ പി ടി ജോർജ്ജ് നന്ദിയും പറഞ്ഞു.

തുടർന്ന് സംഗമസാഹിതി ഒരുക്കിയ സാഹിത്യ സദസ്സിൽ യുവ സാഹിത്യ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഞാറ്റുവേല സാഹിത്യമത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളുടെ കഥകളും കവിതകളും വിലയിരുത്തുകയും ചെയ്തു. സാഹിത്യ സദസ്സിന് അരുൺ ഗാന്ധിഗ്രാം, ഇരിങ്ങാലക്കുട ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

 

തുടർന്ന് നടന്ന കാർഷിക സെമിനാറിൽ കേരളത്തിന് യോജിച്ച പഴവർഗ്ഗവിളകളെപറ്റി പട്ടാമ്പി സെൻട്രൽ ഓർച്ചാർഡ് അസിസ്റ്റൻ്റ് ഡയറക്ടർ ടി. ടി. തോമസ് വിഷയാവതരണം നടത്തി. കൗൺസിലർമാരായ ജോസ് ചാക്കോള, സന്തോഷ്. കെ. എം എന്നിവർ നേതൃത്വം നൽകി.

Please follow and like us: