ഡോൺ ബോസ്കോ സ്കൂളിൻ്റെ വജ്രജൂബിലി ചരിത്രസ്മണിക പ്രകാശനവും സംവാദവും ജൂൺ 22 ന് ….

ഡോൺ ബോസ്കോ സ്കൂളിൻ്റെ വജ്രജൂബിലി ചരിത്രസ്മണിക പ്രകാശനവും സംവാദവും ജൂൺ 22 ന് ….

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൻ്റെ വജ്രജൂബിലി ചരിത്ര സ്മരണിക ജൂൺ 22 ന് രാവിലെ 11 ന് മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻനായർ പ്രകാശനം ചെയ്യും. ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ കാഴ്ചകളും വിദ്യാർഥികളുടെ രചനകളും പൂർവവിദ്യാർഥികളുടെ ഓർമ്മകളും പ്രമുഖരുമായുള്ള അഭിമുഖങ്ങളും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ സന്തോഷ് മാത്യു മണിക്കൊമ്പിൽ, ജനറൽ കൺവീനർ പോൾ ജോസ് തളിയത്ത് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വായനാവാരത്തിൻ്റെ ഭാഗമായി മുഖ്യാതിഥികളും വിദ്യാർഥികളുമായുള്ള സംവാദവും തുടർന്ന് നടക്കും. റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, പ്രധാന അധ്യാപകരായ ലൈസ സെബാസ്റ്റ്യൻ , സിസ്റ്റർ വി പി ഓമന, സ്മരണിക കമ്മിറ്റി ചെയർമാൻ ഡോണി ജോർജ്ജ്, സ്മരണിക കമ്മിറ്റി ചെയർമാൻ പി ടി ജോർജ്ജ്, കമ്മിറ്റി അംഗം അഡ്വ ഹോബി ജോളി, പിടിഎ പ്രസിഡണ്ടുമാരായ സെബി മാളിയേക്കൽ, ടെൽസൻ കോട്ടോളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: