ചലച്ചിത്രകലയുടെ സാങ്കേതിക അറിവുകളുമായി ” സിനിമയുടെ ഗൃഹപാഠം ” വായനക്കാരിലേക്ക്…
ഇരിങ്ങാലക്കുട : ചലച്ചിത്രകലയുടെ സാങ്കേതിക അറിവുകളെ സ്കൂൾ അന്തരീക്ഷത്തിൽ പ്രതിപാദിക്കുന്ന തിരക്കഥാകൃത്തും അധ്യാപകനുമായ പി കെ ഭരതൻമാസ്റ്റർ രചിച്ച ” സിനിമയുടെ ഗൃഹപാഠം ” പ്രകാശനം ചെയ്തു. എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ അമ്പിളി ഉൾപ്പെടെ ഗ്രന്ഥകാരൻ്റെ ഗുരുക്കൻമാരും സഹപ്രവർത്തകരും ശിഷ്യരും ചേർന്ന് വിദ്യാർഥികൾക്ക് പുസ്തകം നൽകി കൊണ്ടായിരുന്നു പ്രകാശനം. സാഹിത്യ അക്കാദമി വൈസ്-പ്രസിഡണ്ട് അശോകൻ ചരുവിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഗീത നാടക അക്കാദമിയുടെ അംഗീകാരങ്ങൾ നേടിയ പ്രതാപ് സിംഗ്, ഡോ തൃശ്ശൂർ കൃഷ്ണ കൃഷ്ണകുമാർ, ഹേമന്ത്കുമാർ എന്നിവരെ ആദരിച്ചു. ഫാ വിൽസൻ തറയിൽ, ബാലകൃഷ്ണൻ അഞ്ചത്ത്, എം കെ ശ്രീകുമാർ, ഖാദർ പട്ടേപ്പാടം, പി കെ കിട്ടൻ മാസ്റ്റർ, പി തങ്കപ്പൻ മാസ്റ്റർ, അരുൺ ഗാന്ധിഗ്രാം, കെ ഹരി , രാധാകൃഷ്ണൻ വെട്ടത്ത്, പി പി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. എസ്എൻടിടിഐ പ്രിൻസിപ്പാൾ പി വി കവിത സ്വാഗതവും എസ്എൻ പബ്ലിക് ലൈബ്രറി ജോ സെക്രട്ടറി പി കെ അജയഘോഷ് നന്ദിയും പറഞ്ഞു.