ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി….
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി. ടൗൺ ഹാളിൽ നടന്ന വർണാഭമായ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ നഗരസഭ സ്റ്റാൻസിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ , ജെയ്സൺ പാറേക്കാടൻ , അംബിക പള്ളിപ്പുറത്ത് , സി. സി. ഷിബിൻ , അഡ്വ ജിഷ ജോബി , കൗൺസിലർമാരായ അഡ്വ കെ. ആർ. വിജയ , സോണിയ ഗിരി , അൽഫോൻസ തോമസ്, പി.ടി. ജോർജ്ജ്, ബൈജു കുറ്റിക്കാടൻ , മുൻസിപ്പൽ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, മിനി എസ്. പി. ആർ. സ്റ്റാൻലി , ആൻസി. യു. എ. എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംഗമ സാഹിതിയുടെ കവിയരങ്ങ് , കാർഷിക സെമിനാർ എന്നിവ നടന്നു.