പടിയൂർ പഞ്ചായത്ത് ഭരണസമിതിയിലെ ബിജെപി അംഗം മണ്ണായി വീട്ടിൽ ശ്രീജിത്തിനെ കാപ്പ ചുമത്തി നാട് കടത്തി; വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയെന്ന് പോലീസ്….

പടിയൂർ പഞ്ചായത്ത് ഭരണസമിതിയിലെ ബിജെപി അംഗം മണ്ണായി വീട്ടിൽ ശ്രീജിത്തിനെ കാപ്പ ചുമത്തി നാട് കടത്തി; വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയെന്ന് പോലീസ്….

തൃശ്ശൂർ : പടിയൂർ പഞ്ചായത്ത് ഭരണസമിതി അംഗം പടിയൂർ മണ്ണായി വീട്ടിൽ ശ്രീജിത്തിനെ (42 വയസ്സ്) കാപ്പ ചുമത്തി നാട് കടത്തി. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ശ്രീജിത്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28 ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ അക്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു. പടിയൂർ പഞ്ചായത്ത് പതിനൊന്നാം നമ്പർ ചെരുന്തറ വാർഡിൽ നിന്നും ബിജെപി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടത്.

Please follow and like us: