കുളിക്കാനിറങ്ങിയ കരൂപ്പടന്ന സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു…

കുളിക്കാനിറങ്ങിയ കരൂപ്പടന്ന സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു…

 

കുളിക്കാനിറങ്ങിയ കരൂപ്പടന്ന സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു…

 

ഇരിങ്ങാലക്കുട: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരൂപ്പടന്ന പെഴുംകാട് ഗോതമ്പുകുളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെ കുളിക്കാനിറങ്ങിയ കരൂപ്പടന്ന പെഴുംകാട് പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പനപറമ്പില്‍ സിറാജുദ്ദീന്റെ മകന്‍ സല്‍മാനുള്‍ ഫാരിസാണ് (22) മരിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹാജറ. സഹോദരങ്ങള്‍: സാലിഹ, ഉമ്മു തല്‍മ. കബറടക്കം ബുധനാഴ്ച നടക്കും.

Please follow and like us: