ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവം ജൂൺ 21 മുതൽ 30 വരെ ടൗൺ ഹാളിൽ; സംഗമങ്ങളും സാഹിത്യ സദസ്സുകളും സെമിനാറുകളും കലാവതരണങ്ങളുമായി വൈവിധ്യമാർന്ന പരിപാടികളെന്ന് നഗരസഭ അധികൃതർ….

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവം ജൂൺ 21 മുതൽ 30 വരെ ടൗൺ ഹാളിൽ; സംഗമങ്ങളും സാഹിത്യ സദസ്സുകളും സെമിനാറുകളും കലാവതരണങ്ങളുമായി വൈവിധ്യമാർന്ന പരിപാടികളെന്ന് നഗരസഭ അധികൃതർ….

 

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയുടെ നേത്യത്വത്തിൽ ജൂൺ 21 മുതൽ 30 വരെ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഞാറ്റുവേല മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 21 ന് രാവിലെ 9 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മഹോൽസവം ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കർഷകർ, വ്യാപാരികൾ, സംരംഭകർ, ജനപ്രതിനിധികൾ, വയോജനങ്ങൾ, വനിതകൾ, യുവജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള സംഗമങ്ങൾ, സാഹിത്യ സദസ്സുകൾ, കാർഷിക സെമിനാറുകൾ , ദിവസവും വൈകീട്ട് നാടൻപ്പാട്ടുകൾ, ഫ്യൂഷൻ, നൃത്ത ശില്പം, മെഗാഷോ , ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികൾ എന്നിവ ഞാറ്റുവേല മഹോൽസവത്തിൻ്റെ ഭാഗമായി നടക്കും. അറുപതോളം വ്യാപാര സ്റ്റാളുകളും ഇത്തവണ ഉണ്ടാകും. മന്ത്രിമാർ, എംഎൽഎ മാർ ,ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ , സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുക്കും.30 ന് വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, ജയ്സൻ പാറേക്കാടൻ, കൗൺസിലർമാരായ പി ടി ജോർജ്ജ്, സോണിയ ഗിരി, ബൈജു കുറ്റിക്കാടൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: