ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്നം; നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം പ്രക്ഷോഭത്തിലേക്ക്….

ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്നം; നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം പ്രക്ഷോഭത്തിലേക്ക്….

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭത്തിലേക്ക് . മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കുക,

ജനങ്ങളുടെ ദുരിത ജീവിതത്തിന് ഉടൻ പരിഹാരം കാണുക,

നഗരസഭ ഭരണാധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക.

എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നഗരസഭക്കെതിരെ പ്രതിഷേധപരിപാടികൾ നടത്തുവാൻ ഒരുങ്ങുന്നത്. നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ട് പ്രദേശവാസികൾക്കാകെ ഭീഷണിയും ദുരിതവുമായി മാറിയിരിക്കുകയാണെന്നും ഇതിനോട് ചേർന്നുള്ള വളം നിർമാണശാലയും പരിസ്ഥിതി പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നും ദുർഗന്ധവും, അനുദിനം പെരുകുന്ന ആഫ്രിക്കൻ ഒച്ചുകളും, അണുവാഹികളായ കൊതുകുകളും, ഈച്ചകളുമടക്കം തീർത്തും വൃത്തിഹീനമായി ഒരു പ്രദേശമായി ഇവിടം മാറിയിരിക്കുകയാണെന്നും

ആഫ്രിക്കൻ ഒച്ചുകൾ പടരുന്നത് 12, 36, 33,23 വാർഡുകളിലെ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സിപിഎം കുറ്റപ്പെടുത്തി. സമര പരിപാടികളുടെ മുന്നോടിയായി പ്രദേശവാസികൾക്കൊപ്പം ചേർന്ന് സി.പി.ഐ(എം) നേതൃത്തിൽ മെമ്മോറാണ്ടത്തിൽ ഒപ്പ് ശേഖരിച്ചു തുടങ്ങി. മുഴുവൻ വീടുകളിൽ നിന്നും ഒപ്പ് ശേഖരിച്ച് ഉടൻ നഗരസഭക്ക് കൈമാറും.

ഒപ്പു ശേഖരണത്തിന് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.സി.ഷിബിൻ, കൗൺസിലർമാരായ സതി സുബ്രഹമണ്യൻ, ലേഖ ഷാജൻ, സി.പി.ഐ(എം) നേതാക്കളായ സി.കെ.പ്രവീൺ, സുമേഷ്, സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറി വി.എ.രാമൻ എന്നിവർ പങ്കെടുത്തു.

Please follow and like us: