മെട്രോ ആശുപത്രിയുടെ കീഴിൽ മെട്രോ ഐ കെയർ മൾട്ടി സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും …

മെട്രോ ആശുപത്രിയുടെ കീഴിൽ മെട്രോ ഐ കെയർ മൾട്ടി സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും …

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വൺവേ റോഡിൽ പ്രവർത്തിക്കുന്ന മെട്രോ ആശുപത്രിയുടെ സഹോദര സ്ഥാപനമായ മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിര്‍വഹിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് ഡോക്ടര്‍ ഉഷാകുമാരി അധ്യക്ഷയായിരുന്നു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ്‌, സേവാഭാരതിയുടെ പ്രസിഡണ്ട് നളിൻ ബാബു എന്നിവര്‍ ആശംസകൾ നേർന്നു. മെട്രോ ആശുപത്രി മാനേജിംഗ് പാര്‍ട്ട്നര്‍ ഡോ. രാജീവ് എം ആർ സ്വാഗതവും തൃശൂര്‍ ഗവര്‍മെന്‍റ് മെഡിക്കല്‍ കോളേജ് നേത്ര രോഗ വിഭാഗം മേധാവിയായി വിരമിച്ച, മെട്രോ കണ്ണാശുപത്രിയിലെ ചീഫ് ഒഫ്താല്മിക് സര്‍ജനും കൂടിയായ പ്രൊഫസര്‍ ഡോക്ടര്‍ രജിനി കെ സി നന്ദിയും പറഞ്ഞു. നേത്ര ചികിത്സക്ക് ആവശ്യമായ എല്ലാ അത്യാധുനിക പരിശോധനകള്‍ക്കും,ശസ്ത്രക്രിയകള്‍ക്കും, ഉള്ള സൗകര്യങ്ങൾ ആശുപത്രിയില്‍ ലഭ്യമാണ്. അയ്യങ്കാവ് ടെംപിൾ റോഡിലാണ് കണ്ണാശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

Please follow and like us: