വിസ തട്ടിപ്പ്; കിഴുത്താണി സ്വദേശികളായ ദമ്പതികൾക്കെതിരെ പോലീസ് കേസ്സെടുത്തു…

വിസ തട്ടിപ്പ്; കിഴുത്താണി സ്വദേശികളായ ദമ്പതികൾക്കെതിരെ പോലീസ് കേസ്സെടുത്തു…

ഇരിങ്ങാലക്കുട : വിസ തട്ടിപ്പ് കേസിൽ കിഴുത്താണി സ്വദേശികളായ ദമ്പതികൾക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസ്സെടുത്തു കിഴുത്താണി ചെമ്പിപറമ്പിൽ വീട്ടിൽ നിഷ , ഭർത്താവ് സുനിൽകുമാർ എന്നിവർക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട വൺവേ റോഡിൽ മാരിഗോൾഡ് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന അഗ്നീര എന്ന സ്ഥാപനത്തിൻ്റെ പേരിൽ വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എസ്പി ഓഫീസിലും പരാതി നൽകുമെന്ന് കഴിഞ്ഞ വർഷം ആഗസ്റ്റ് 28 ന് ഒരു ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകിയ അന്തിക്കാട് അഞ്ചങ്ങാടി ചെള്ളേപറമ്പിൽ വീട്ടിൽ ആകാശ് (24 വയസ്സ് ) പറഞ്ഞു. ഇരിങ്ങാലക്കുട പോലീസിലും തൃശ്ശൂർ ഈസ്റ്റ് പോലീസിലും ഇയാൾ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നടക്കം മുപ്പതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പതിനഞ്ച് ലക്ഷം വരെ നൽകിയവർ ഉണ്ടെന്നുമാണ് വ്യക്തമായിരിക്കുന്നതെന്നും സ്ഥാപനമുടമയ്ക്ക് ചെമ്മണ്ട സ്വദേശിയായ പാർട്ണർ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ഇയാൾക്കെതിരെയും പരാതി നൽകുമെന്നും ആകാശ് അറിയിച്ചു. അതേ സമയം ഈ വർഷം ജനുവരി മുതൽ അഗ്നീര എന്ന സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് ഷോപ്പിംഗ് ഫെസ്റ്റിവൽ കോംപ്ലക്സ് അധികൃതർ അറിയിച്ചു.

Please follow and like us: