ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ജൂൺ 14 മുതൽ 16 വരെ; പതിമൂന്ന് വിഭാഗങ്ങളിലായി മൽസരങ്ങളിൽ പങ്കെടുക്കുന്നത് അഞ്ഞൂറോളം കളിക്കാർ….

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ജൂൺ 14 മുതൽ 16 വരെ; പതിമൂന്ന് വിഭാഗങ്ങളിലായി മൽസരങ്ങളിൽ പങ്കെടുക്കുന്നത് അഞ്ഞൂറോളം കളിക്കാർ….

 

ഇരിങ്ങാലക്കുട :ടേബിൾ ടെന്നീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിക്കുന്ന ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റിന് ജൂൺ 14 ന് തുടക്കമാകും. പതിനൊന്ന് വയസ്സ് മുതലുള്ള പതിമൂന്ന് വിഭാഗങ്ങളിലായി അഞ്ഞൂറോളം കളിക്കാർ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പലും സംഘാടക സമിതി ചെയർമാനുമായ ഫാ ജോളി ആൻഡ്രൂസ്, കൺവീനർ ഡോ സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്രൈസ്റ്റ് അക്വാറ്റിക് അരീനയിൽ എട്ട് ടേബിളുകളിലായിട്ടാണ് മൽസരങ്ങൾ നടക്കുക. 14 ന് വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാദമിക്ക് നാല്പതോളം ദേശീയതാരങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. 14 ന് രാത്രി 8 ന് നടക്കുന്ന സമാപന ചടങ്ങിൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് പത്മജ എസ് മേനോൻ, ഒളിമ്പ്യൻ അംബിക രാധിക, അന്തർ ദേശീയ താരം വി ശ്രീനിവാസൻ എന്നിവർ സമ്മാനദാനം നിർവഹിക്കും. സംഘാടകരായ മിഥുൻ ജോണി, ബിൻ്റു ടി കല്യാൺ , ആദർശ് ടോം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: