ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വൻ മുന്നേറ്റമെന്ന് എൻഡിഎ നേത്യത്വം; ജൂൺ 9 ന് നഗരത്തിൽ വിജയോൽസവം…

ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വൻ മുന്നേറ്റമെന്ന് എൻഡിഎ നേത്യത്വം; ജൂൺ 9 ന് നഗരത്തിൽ വിജയോൽസവം…

 

ഇരിങ്ങാലക്കുട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ നേടാൻ കഴിഞ്ഞതായി എൻഡിഎ നേത്യത്വം.181 ബൂത്തുകളിൽ 101 ബൂത്തുകളിൽ മുന്നിലെത്താനും ആളൂർ ഒഴികെ എല്ലാ പഞ്ചായത്തുകളിലും ഒന്നും സ്ഥാനത്ത് എത്താനും നഗരസഭ പ്രദേശത്തും മുന്നേറ്റം കാഴ്ചവയ്ക്കാനും ഇരിങ്ങാലക്കുടയിൽ 13000 വോട്ടിൻ്റെ ഭൂരിപക്ഷം നേടാനും എൻഡിഎ യ്ക്ക് കഴിഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വിഷയത്തിൽ നടത്തിയ സമരനിയമപോരാട്ടങ്ങളുടെ ഭാഗമായി പൊറത്തിശ്ശേരിയിൽ 44 % വോട്ടും 19 ബൂത്തുകളിൽ ഒന്നാമത് എത്താനും കഴിഞ്ഞു. വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ മന്ത്രിയുടെയും നഗരസഭ ഭരിക്കുന്ന യുഡിഎഫിൻ്റെയും പരാജയങ്ങൾ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞതായി എൻഡിഎ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ കൃപേഷ് ചെമ്മണ്ട, കൺവീനർ എ ആർ ജയചന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞയും സുരേഷ് ഗോപിയുടെ വിജയവും ജൂൺ 9 ഞായർ വിജയോൽസവമായി ആഘോഷിക്കും. വൈകീട്ട് 4 ന് കൂടൽ മാണിക്യം കിഴക്കേ നട ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന വിജയോൽസവം നഗരം ചുറ്റി ബസ് സ്റ്റാൻ്റിൽ സമാപിക്കും. എൻഡിഎ ജില്ലാ നേതാക്കളായ കവിത ബിജു, ലോചനൻ അമ്പാട്ട്, നിയോജക മണ്ഡലം നേതാക്കളായ കെ സി വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, എ വി രാജേഷ്, വിപിൻ പാറേമക്കാട്ടിൽ, റോജൻ മംഗലത്ത്, കെ എസ് നന്ദനൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: