കൂട്ടുകാരുമൊത്ത് കെഎൽഡിസി കനാലിൽ കുളിക്കാൻ ഇറങ്ങിയ എടതിരിഞ്ഞി സ്വദേശിയായ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു..
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ മരോട്ടിക്കൽ തറപറമ്പിൽ ബിജോയുടെ മകൻ ഭവത്കൃഷ്ണ (17 വയസ്സ് ) ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കോതറ കെഎൽഡിസി കനാലിൽ കുളിക്കാൻ ഇറങ്ങിയ ഭവത്കൃഷ്ണ ഒഴുക്കിപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെയും ഉദ്യോഗസ്ഥരുടെയും നേത്യത്വത്തിൽ നടത്തിയ തിരച്ചിലിലൊടുവിലാണ് വൈകീട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് .മഞ്ജുഷയാണ് അമ്മ . ഭാഗ്യലക്ഷ്മി സഹോദരിയാണ് .കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.