മതിയായ സർവീസുകളും ജീവനക്കാരുമില്ലാതെ ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്റർ അടച്ച് പൂട്ടൽ ഭീഷണിയിലെന്നും സർക്കാരും എംഎൽഎ യും ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് ധർണ്ണ….

മതിയായ സർവീസുകളും ജീവനക്കാരുമില്ലാതെ ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്റർ അടച്ച് പൂട്ടൽ ഭീഷണിയിലെന്നും സർക്കാരും എംഎൽഎ യും ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് ധർണ്ണ….

 

ഇരിങ്ങാലക്കുട: മതിയായ സർവീസുകളും ജീവനക്കാരുമില്ലാതെ അടച്ച് പൂട്ടലിൻ്റെ വക്കിലെത്തി നിൽക്കുന്ന ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിൻ്റെ വിഷയത്തിൽ സർക്കാരും എംഎൽഎയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ. സെൻ്ററിൻ്റെ മുന്നിൽ നടത്തിയ ധർണ്ണ കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും യുഡിഎഫ് സംസ്ഥാന ഉന്നതാധികാരി സമിതി അംഗവും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ വികസനം കൂടി കണക്കിലെടുത്താണ് താൻ എംഎൽഎ ആയിരിക്കെ ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയത്. ഓപ്പറേറ്റിംഗ് സെന്ററായിരുന്ന ഇതിനെ സബ് ഡിപ്പോയാക്കി ഉയർത്തുകയും എ ടി ഒ യെ നിയമിക്കുകയും ചെയ്തു. എം എൽ എ ഫണ്ട് ഉപയോഗിച്ച്‌ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ്, കാത്തിരിപ്പു കേന്ദ്രം, ഓഫീസ് കോംപ്ലക്സ് എന്നിവയുടെ നിർമാണം, യാർഡിന്റെ നവീകരണം, എന്നിവ പൂർത്തീകരിച്ചിരുന്നു.കേരളത്തിനകത്തും പുറത്തേക്കുമായി 29 സർവീസുകൾ ഇക്കാലയളവിൽ സ്ഥിരമായി ഇവിടെ നിന്നുമുണ്ടായിരുന്നു. കൂടാതെ നാലമ്പല തീർത്ഥാടനം പോലെയുള്ള വിശേഷ അവസരങ്ങളിൽ പ്രത്യേക സർവീസുകളും ഉണ്ടായിരുന്നു. തനിക്ക് ശേഷം വന്ന ജനപ്രതിനിധികളുടെ താല്പര്യക്കുറവും അലംഭാവവുമാണ് ഇപ്പോഴത്തെ തകർച്ചക്ക് കാരണമെന്നും ഇതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗുഢാലോചനയുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഉണ്ണിയാടൻ പറഞ്ഞു.

പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, സിജോയ് തോമസ്, പി.ടി. ജോർജ്, സേതു മാധവൻ, എബിൻ വെള്ളാനിക്കാരൻ, മാഗി വിൻസെന്റ്, ഫിലിപ്പ് ഒളാട്ടുപുറം, തുഷാര ഷിജിൻ, അജിത സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

Please follow and like us: