നഗരമധ്യത്തിൽ ചേലൂർ സ്വദേശിയായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി….

നഗരമധ്യത്തിൽ ചേലൂർ സ്വദേശിയായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി….

ഇരിങ്ങാലക്കുട: നഗരമദ്ധ്യത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേലൂര്‍ തേമാലിത്തറ സ്വദേശിയായ കുന്നംപുള്ളി വീട്ടില്‍ വറീതിന്റെ മകന്‍ ഫ്രാന്‍സീസ് (62) നെയാണ് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം അപ്ന ബൈക്ക് ഹൗസ് എന്ന സ്ഥാപനത്തിന് അടുത്തായി മരിച്ചനിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ രോഗിയായ ഫ്രാന്‍സീസിനെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന സഹോദരിയുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്നും ഫ്രാന്‍സീസ് ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തേടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് കടയ്ക്ക് സമീപം കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇരിങ്ങാലക്കുട പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. അവിവാഹിതനാണ്. അമ്മ പരേതയായ ഏല്യ. സഹോദരങ്ങള്‍: പരേതനായ റപ്പായി, ജോസ്,വില്‍സണ്‍, റോസിലി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

Please follow and like us: