ഉൽസവാന്തരീക്ഷത്തിൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി; ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ പത്ത് വരെയുള്ള ക്ലാസ്സുകളിലായി 55000 കുട്ടികൾ സ്കൂളുകളിലേക്ക്….

ഉൽസവാന്തരീക്ഷത്തിൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി; ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ പത്ത് വരെയുള്ള ക്ലാസ്സുകളിലായി 55000 കുട്ടികൾ സ്കൂളുകളിലേക്ക്….

ഇരിങ്ങാലക്കുട : ഉൽസവാന്തരീക്ഷത്തിൽ മധ്യവേനലവധിക്ക് ശേഷം പുതിയ അധ്യയനവർഷത്തിന് തുടക്കമായി. ഘോഷയാത്രകളും കലാരൂപങ്ങളും നിശ്ചലദ്യശ്യങ്ങളും കൈ നിറയെ സമ്മാനങ്ങളുമായിട്ടാണ് സ്കൂളുകൾ കുട്ടികളെ വരവേറ്റത്. ജില്ലയിൽ 1200 ഓളം സ്കൂളിൽ പുതിയ അധ്യയനവർഷത്തോടനുബന്ധിച്ച് പ്രവേശനോൽസവവും സംഘടിപ്പിച്ചിരുന്നു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ നടവരമ്പ് മോഡൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ തല പ്രവേശനോൽസവം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വലിയ മാറ്റങ്ങൾ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്ത് ദൃശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിജ്ഞാന വിസ്ഫോടനത്തിൻ്റെ കാലത്ത് നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള പുതിയ അറിവുകൾ കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥി ആയിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ബ്ലോക്ക് പ്രസിഡണ്ട് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് , ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, പ്രധാന അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി ഗവ , എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലെ 86 വിദ്യാലയങ്ങളിലായി 55000 ഓളം കുട്ടികളാണ് ആദ്യദിനത്തിൽ സ്കൂളിൽ എത്തിയത്.

Please follow and like us: