എടക്കുളത്ത് മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ….
ഇരിങ്ങാലക്കുട :മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ച കേസിൽ പേരക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് പേരക്കുട്ടി പരേതനായ പീതാംബരൻ മകൻ ശ്രീകുമാർ (26) വെട്ടി പരിക്കേൽപിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ വളർത്തു പൂച്ചയെ കാണാഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണം . തലയ്ക്കും കൈയ്ക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ വൃദ്ധനെ ശ്രീകുമാർ തന്നെ യാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പോലീസിന് കൈമാറുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.