നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി നടത്തിയ ഇടപെടലുകളും അനുഭവങ്ങളുമാണ് തന്നെ എഴുത്തുകാരിയാക്കി മാറ്റിയതെന്ന് രതീദേവി..

നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി നടത്തിയ ഇടപെടലുകളും അനുഭവങ്ങളുമാണ് തന്നെ എഴുത്തുകാരിയാക്കി മാറ്റിയതെന്ന് രതീദേവി..

 

ഇരിങ്ങാലക്കുട : നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള ഇടപെടലുകളും അനുഭവങ്ങളുമാണ് തന്നെ എഴുത്തുകാരിയായി മാറ്റിയതെന്ന് ബുക്കർ പ്രൈസ് പട്ടികയിൽ ഇടം നേടിയ മഗ്ദലീനയുടെ (എൻ്റെയും ) പെൺസുവിശേഷം എന്ന നോവലിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരി രതീദേവി. എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് 25 മത് നോവൽ സാഹിത്യ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അഭിഭാഷക എന്ന നിലയിലും മനുഷ്യാവകാശ എകോപനസമിതി സംസ്ഥാന ചെയർപേഴ്സൺ എന്ന നിലയിലും സത്യസന്ധമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. പല വഴികളിലും ക്രിസ്തുവിനെയും ബുദ്ധനെയുമാണ് താൻ കണ്ട് മുട്ടിയതെന്നും മേരി മഗ്ദലീന അതീവ പണ്ഡിതയായ സ്ത്രീ ആയിരുന്നുവെന്നും ആസൂത്രിമായ പുരുഷാധിപത്യമാണ് ഇവരെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്നും അവർ പറഞ്ഞു.എസ്.എൻ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവ്വകലാശാലയിലെ ഡോ.പി.വി ഭാഗ്യലക്ഷ്മി, മുൻ ISRO ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജോയ് എബ്രഹാം വള്ളുവനാടൻ , നിഷ ബാലകൃഷ്ണൻ, ഹംസ അറയ്ക്കൽ, കെ. ഹരി , കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് &ആർട്സ് ഡയറക്ടർ ജിജോയ് രാജഗോപാൽ, എസ്.എൻ പബ്ലിക് ലൈബറി സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ, എസ്എൻ ഹയർ സെക്കൻ്റി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ ബിന്ദു കെ.സി , പി കെ അജയഘോഷ് എന്നിവർ പ്രസംഗിച്ചു.

Please follow and like us: