ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ ലാറ്റിൻ അമേരിക്കൻ കരീബിയൻ മേഖലയുടെ ഗുഡ്വിൽ അംബാസഡർ..
ഇരിങ്ങാലക്കുട : ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ ഐസിഎൽ ഫിൻകോർപ്പിൻ്റെ സിഎംഡി കെ ജി അനിൽകുമാർ ലാറ്റിൻ അമേരിക്കൻ കരിബിയൻ (എൽഎസി) മേഖലയുടെ ഗുഡ്വിൽ അംബാസിഡറായി നിയമിതനായി. ഇന്ത്യ, മിഡിൽ ഈസ്റ്റ്, 33 എൽഎസി മേഖലകൾ തമ്മിലുള്ള വ്യാപാര, വിനോദ സഞ്ചാരബന്ധങ്ങൾ കൂടുതൽ ശകതിപ്പെടുത്താനാണ് നിയമനത്തിലൂടെ എൽഎസി കൗൺസിൽ ലക്ഷ്യമിടുന്നത്. എൽഎസി രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, വിനോദ ബന്ധങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുമെന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ സ്ഥാനമേറ്റെടുത്ത് കെ ജി അനിൽകുമാർ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിലും ഇന്ത്യയുടെ വിശ്വാസ്യത ആഗോളതലത്തിൽ വർധിപ്പിക്കുന്നതിലും വാണിജ്യ സമൂഹത്തിനിടയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കെ ജി അനിൽകുമാറിൻ്റെ പങ്ക് പ്രതീക്ഷകളോടെയാണ് കാണുന്നതെന്ന് എഎസി കൗൺസിൽ പ്രസിഡണ്ട് ഡോ ആസീഫ് ഇഖ്ബാൽ അറിയിച്ചു.