നവരസസാധനശിൽപ്പശാലയുടെ സമാപനം ഉൽസവാന്തരീക്ഷത്തിൽ ; കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയ നടി കനി കുസൃതി അഭിനയപരിശീലനത്തിനായി എത്തിയത് നിരവധി തവണ ….
ഇരിങ്ങാലക്കുട : നടനകൈരളിയിൽ 112-ാമത് നവരസസാധന ശിൽപ്പശാലയുടെ സമാപനം ആഘോഷാന്തരീക്ഷത്തിൽ . വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ‘ഗോൾഡൻ പാമി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ -ൽ മുഖ്യകഥാ പാത്രത്തെ അവതരിപ്പിച്ച നടി കനി കുസൃതി നടനകൈരളിയിൽ വേണുജിയുടെ ശിഷ്യത്വത്തിൽ ‘നവരസസാധന’ വിദ്യാർത്ഥിനിയായിരുന്നു. നവരസസാധനയുടെ തുടക്കം മുതൽ പല പ്രാവശ്യം ഇവിടെ ശിൽപ്പശാലയിൽ അഭിനയപരിശീലനത്തിനായി എത്തിയിട്ടുണ്ട്. ഈ ചിത്രത്തിലെ മറ്റൊരു നടൻ ഹ്യദുഹാരുണും നവരസസാധന പരിശീലിക്കാൻ നടനകൈരളിയിലെത്തിയിരുന്നു. ഇൻഡ്യയുടെ നാനാഭാഗത്തു നിന്നും നടനകൈരളിയിൽ എത്തിയിട്ടുളള ഇരുപതംഗ സംഘം തങ്ങളുടെ കലാപരിപാടികൾ മേയ് 28-ന് അവതരിപ്പിക്കുന്നത് ഈ നേട്ടങ്ങൾ കൈവരിച്ചവർക്ക് സമർപ്പിച്ചു കൊണ്ടാണ്.