മഴക്കെടുതിദുരിതം ; ഇരിങ്ങാലക്കുട നഗരസഭാ അനാസ്ഥക്കെതിരെ പ്രതിഷേധ ധർണ്ണയുമായി ബിജെപി….
ഇരിങ്ങാലക്കുട: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭ വീഴ്ചകൾ വരുത്തിയെന്നും കൗൺസിലർമാർക്ക് ശുചിത്വ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി. നഗരസഭയുടെ അനാസ്ഥക്കെതിരെ ബിജെപി ടൗൺ, പൊറത്തിശ്ശേരി ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കട്ട്ളാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ട് ടി ഡി സത്യദേവ്, എ വി രാജേഷ്,രമേഷ് അയ്യർ, വി സി രമേഷ്, സുനിൽ തളിയപറമ്പിൽ, ജോജൻ കൊല്ലാട്ടിൽ, കൗൺസിലർമാരായ ഷാജുട്ടൻ,അമ്പിളി ജയൻ,ആർച്ച അനീഷ്, സ്മിത കൃഷ്ണകുമാർ, മായ അജയൻ, വിജയകുമാരി അനിലൻ,സരിത സുഭാഷ്, പാർട്ടി ഭാരവാഹികളായ ശ്യാംജി മാടത്തിങ്കൽ,സിന്ധു സതീഷ്,റീജ സന്തോഷ്, ലാമ്പി റാഫേൽ,രാഗി മാരാത്ത്,ബാബു
രാജ്, സെബാസ്റ്റ്യൻ ചാലിശ്ശേരി, സോമൻ പുളിയത്ത് പറമ്പിൽ എന്നിവർ നേതൃത്വം നൽകി.