സൈബർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കൊയിലാണ്ടി സ്വദേശിയായ പ്രതി അറസ്റ്റിൽ; വെള്ളാങ്ങല്ലൂർ സ്വദേശിക്ക് നഷ്ടമായത് 47 ലക്ഷത്തോളം രൂപ ..

സൈബർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കൊയിലാണ്ടി സ്വദേശിയായ പ്രതി അറസ്റ്റിൽ; വെള്ളാങ്ങല്ലൂർ സ്വദേശിക്ക് നഷ്ടമായത് 47 ലക്ഷത്തോളം രൂപ ..

 

 

ഇരിങ്ങാലക്കുട :വ്യാജ ഷെയർ ട്രേഡിംഗ് സൈറ്റ് മുഖേന ഷെയർ ട്രേഡിംഗ് നടത്തിയതിലൂടെ വെള്ളാങ്ങല്ലൂർ സ്വദേശിയുടെ 47 ലക്ഷത്തോളം രൂപ സൈബർ തട്ടിപ്പിനിരയായി നഷ്ടപ്പെട്ട കേസിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മനാഫ് (34 വയസ്സ്) എന്നയാൾ അറസ്റ്റിലായി. സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷൻ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാൻ കൊടുത്തതിനാണ് മനാഫ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ്.കെ. ഗോപിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയായ യുവാവ് അറസ്റ്റിലായത്. സബ്ബ് ഇൻസ്പെക്ടർ സേവ്യർ കെ.എ., സീനിയർ സി.പി.ഒ. പ്രകാശൻ കെ.കെ., സീനിയർ സി.പി.ഒ. ഹബീബ് എം.എ., സി.പി.ഒ. ഷിജിൻ നാഥ് കെ.ജി. എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Please follow and like us: