കഥകളി ലോകത്ത് അഞ്ചു പതിറ്റാണ്ടുകളായി സാന്നിധ്യം; കലാനിലയം ഗോപിയാശാനെ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ശിഷ്യർ ആദരിച്ചു..

കഥകളി ലോകത്ത് അഞ്ചു പതിറ്റാണ്ടുകളായി സാന്നിധ്യം; കലാനിലയം ഗോപിയാശാനെ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ശിഷ്യർ ആദരിച്ചു..

 

ഇരിങ്ങാലക്കുട : കഥകളി ലോകത്ത് അഞ്ച് പതിറ്റാണ്ടുകളായി നിറഞ്ഞ് നില്ക്കുന്ന കലാനിലയം ഗോപിയാശാനെ ശിഷ്യരുടെ നേത്യത്വത്തിൽ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ആദരിച്ചു. ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ സോപാന സംഗീതം, നൃത്തയോഗ, കേളി, കഥകളി പരമ്പര, ജുഗൽബന്ദി, ശിഷ്യ – സുഹ്യദ് സംഗമം, മോഹിനിയാട്ടക്കച്ചേരി, സമാദരണ സമ്മേളനം എന്നിവയോടെ ആയിരുന്നു പരിപാടികൾ. സമാദരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രൊഫ വി കെ ലക്ഷ്മണൻനായർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ മുഖ്യപ്രഭാഷണം നിർവഹിക്കും. ഗുരുക്കൻമാരായ ഡോ സദനം കൃഷ്ണൻകുട്ടി, കലാനിലയം രാഘവൻ, കലാനിലയം ഗോപാലകൃഷ്ണൻ, കലാനിലയം പരമേശ്വരൻ എന്നിവരെ ഗോപിയാശാൻ ദക്ഷിണ നൽകി ആദരിച്ചു.തുടർന്ന് ഗോപിയാശാന് ശിഷ്യർ ചേർന്ന് വീരശ്യംഖല സമർപ്പിച്ചു. നടനകൈരളി ഡയറക്ടർ വേണുജി മംഗളപത്രസമർപ്പണം നടത്തും. കലാമണ്ഡലം നാരായണൻനായർ, അഡ്വ എ യു രഘുരാമപണിക്കർ, സംഘാടകരായ വിനോദ് വാരിയർ, ഗിരിജ മാധവൻ, കിഷോർ പള്ളിപ്പാട്ട്, വി ജി ഉഷ തുടങ്ങിയവർ സംസാരിച്ചു. ഡോ കെ ആർ രാജീവ് സ്വാഗതവും അഡ്വ പി മണികണ്ഠൻ നന്ദിയും പറഞ്ഞു.

Please follow and like us: