എംഡിഎംഎ യുമായി താഴെക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ…
ഇരിങ്ങാലക്കുട : എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. താഴേക്കാട് കണ്ണിക്കര തോട്ടത്തിൽ വീട്ടിൽ അരുൺ (30 വയസ്സ്)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും 18.020 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഡിസിപി ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ആളൂർ സിഐ മുഹമ്മദ് ബഷീർ, എസ് ഐ നവീൻ ഷാജ് എന്നിവർ ചേർന്നാണ് പ്രതിയുടെ താഴെക്കാടുള്ള വീട്ടിലെ കിടപ്പുമുറിയിലെ ബെഡിലെ രഹസ്യ അറയിൽ നിന്നും എംഡിഎംഎ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഉദ്യോഗസ്ഥരായ രഘു,രാധാകൃഷ്ണൻ ധനലക്ഷ്മി, ബിലഹരി, രതീഷ്, ഹരികൃഷ്ണൻ,അനീഷ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബാബു ടി ആര് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.