ഇരിങ്ങാലക്കുട രൂപതയിൽ പതാക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട രൂപതയിൽ പതാക ദിനം ആചരിച്ചു.

 

ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നോടിയായി പതാകദിനം ആചരിച്ച് ഇരിങ്ങാലക്കുട രൂപത. പതാക ദിനാചരണത്തിന്റെ ഭാഗമായി രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും കുരിശുപള്ളികളിലും 65000 ഭവനങ്ങളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും പേപ്പൽ പതാക സ്ഥാപിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പേപ്പൽ പതാക ഉയർത്തിയാണ് പതാക ദിനാചരണത്തിന് ആരംഭം കുറിച്ചത്. കത്തീഡ്രൽ വികാരി ഫാ.ഡോ.ലാസർ കുറ്റിക്കാടൻ, അസി.വികാരിമാരായ ഫാ.ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ.ഹാലെറ്റ് തുലാപറമ്പിൽ, ഫാ.ജോസഫ് പയ്യപ്പള്ളി, കൈകാരന്മാരായ ലിൻസൻ ഊക്കൻ, ജോബി അക്കരക്കാരൻ, ആൻ്റണി കണ്ടoകുളത്തി, ബ്രിസ്റ്റോ നീലങ്കാവിൽ, ടെൽസൺ കോട്ടോളി എന്നിവർ നേതൃത്വം നൽകി.

Please follow and like us: