എസ് എസ് എൽ സി ; ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയ്ക്ക് 99 . 93 ശതമാനം വിജയം; മണ്ഡലത്തിലെ 24 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ പട്ടികയിൽ….
ഇരിങ്ങാലക്കുട : എസ് എസ് എൽ സി പരീക്ഷയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.93 ശതമാനം വിജയം. പരീക്ഷ എഴുതിയ 10719 വിദ്യാർഥികളിൽ 10712 പേരും ഉപരി പഠനത്തിനുള്ള യോഗ്യത നേടിയപ്പോൾ 2284 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസും കരസ്ഥമാക്കി.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഗവ. സ്കൂളുകളായ ഇരിങ്ങാലക്കുട ബോയ്സ്, ഗവ. ഗേൾസ് , കാട്ടൂർ ഗവ സ്കൂൾ, നടവരമ്പ് ഗവ. സ്കൂൾ എന്നിവ നൂറ് ശതമാനം വിജയം നേടി. എയ്ഡഡ് സ്കൂളുകളിൽ എടതിരിഞ്ഞി എച്ച്ഡിപി , ഇരിങ്ങാലക്കുട സെൻ്റ് മേരീസ്, ഇരിങ്ങാലക്കുട നാഷണൽ, ഇരിങ്ങാലക്കുട എസ് എൻ , ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ , അവിട്ടത്തൂർ എൽബിഎസ്എം , കൽപ്പറമ്പ് ബിവിഎം, കാട്ടൂർ പോപെ സെൻ്റ് മേരീസ്, കരാഞ്ചിറ സെൻ്റ് സേവ്യേഴ്സ്, മാപ്രാണം ഹോളി ക്രോസ്സ്, മൂർക്കനാട് സെൻ്റ് ആൻ്റണീസ്, കരുവന്നൂർ സെൻ്റ് ജോസഫ്സ്, കാറളം വിഎച്ച്എസ്എസ്, ആനന്ദപുരം ശ്രീകൃഷ്ണ, തുമ്പൂർ റൂറൽ ഹൈസ്കൂൾ, ആളൂർ എസ്എൻവിഎച്ച്എച്ച് എന്നീ സ്കൂളുകൾ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ പട്ടികയിലുണ്ട്. മണ്ഡലത്തിലെ അൺഎയ്ഡഡ് സ്കൂളുകളിൽ സംഗമേശ്വര എൻഎസ്എസ്, അരിപ്പാലം വിദ്യാജ്യോതി, ഇരിങ്ങാലക്കുട ഡോൺ ബോസ്കോ, കാട്ടുങ്ങച്ചിറ ലിസ്യു സ്കൂൾ എന്നിവ നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.