ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ഭക്തിസാന്ദ്രമായി ആനയൂട്ട് …

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ഭക്തിസാന്ദ്രമായി ആനയൂട്ട് …

 

ഇരിങ്ങാലക്കുട: ആനപ്രേമികൾക്ക് ആഹ്ലാദക്കാഴ്ചയൊരുക്കി കൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട്. ഉത്സവത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് ആനയൂട്ടിൽ 20 ഓളം ഗജവീരന്മാർ പങ്കെടുത്തു.

വലിയ വിളക്ക് ദിവസം വൈകീട്ട് തെക്കേപ്രദക്ഷിണ വഴിയിൽ നടന്ന ആനയൂട്ടിൽ നൂറുകണക്കിന് ഭക്തരും പങ്കാളികളായി.

ക്ഷേത്രം തന്ത്രി നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാടും കിടങ്ങശ്ശേരി ഹരി നമ്പൂതിരിപ്പാടും ദേവനാരായണൻ നമ്പൂതിരിയും ചേർന്ന്

പാരമ്പര്യ വിധി പ്രകാരമുള്ള ഭക്ഷണം നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു.

 

ക്ഷേത്രം മേൽശാന്തി പൂത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ മുരളി ഹരിതം , രാഘവൻ മുളങ്ങാടൻ, കെ ബിന്ദു എന്നിവരും സായാഹ്ന കൂട്ടായ്മ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ആനയൂട്ടിന്റെ ഭാഗമായി സായാഹ്ന കൂട്ടായ്മ എല്ലാ ആനപ്പാപ്പാന്മാർക്കും വസ്ത്രങ്ങൾ നൽകി.

 

കൂടൽമാണിക്യ ക്ഷേത്രത്തിലെ എല്ലാ ആഘോഷങ്ങളിലും സജീവമായി സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് സായാഹ്ന കൂട്ടായ്മ . വർഷങ്ങളായി ക്ഷേത്ര തിരുമുറ്റത്ത് ഓണക്കാലത്ത് പൂക്കളങ്ങൾ ഒരുക്കാറുണ്ട്.

Please follow and like us: